“ഇസ്താൻബൂളിലെ അത്ഭുതം ആവർത്തിക്കാൻ ക്ലോപ്പിന് കഴിയും”

20201224 201420
credit: Twitter
- Advertisement -

ഇസ്താൻബൂളിലെ ലിവർപൂളിന്റെ ഐതിഹാസിക ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം ആവർത്തിക്കാൻ ഇപ്പോഴത്തെ പരിശീലകൻ യർഗൻ ക്ലോപ്പിന് കഴിയുമെന്ന് മുൻ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റസ്. 2005ൽ ഇസ്താൻബൂളിൽ വെച്ച് ലിവർപൂളിന് ഐതിഹാസിക കിരീടം നേടിക്കൊടുത്ത പരിശീലകനാണ് റാഫ ബെനിറ്റസ്. ലിവർപൂളിന് ഇത്തവണ കിരീടം നേടാനുള്ള ടീമും അതിന് കഴിവുള്ള പരിശീലകനും ഉണ്ടെന്നും ബെനിറ്റസ് പറഞ്ഞു.

2005ൽ റാഫ ബെനിറ്റസ് ലിവർപൂളിന് കിരീടം നേടിക്കൊടുത്ത അതെ സ്റ്റേഡിയത്തിൽ വെച്ചാണ് 2021ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നതും. നിലവിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്താണ് ലിവർപൂൾ. ഇതോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടണമെങ്കിൽ ലിവർപൂളിന് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം വേണ്ടിവരും.

Advertisement