ലില്ലെയും സാൽസ്ബർഗും ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ

20211209 033511

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ നിന്ന് ലില്ലെയും സാൽസ്ബർഗും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ചാണ് ഇരു ക്ലബുകളും പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് കളി ആരംഭിക്കുമ്പോൾ ഗ്രൂപ്പ് ജിയിൽ നാലു ടീമിനും പ്രീക്വാർട്ടർ സാധ്യത ഉണ്ടായിരുന്നു. ലില്ലെ ജർമ്മനിയിൽ ചെന്ന് വോൾവ്സ്ബർഗിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം.

ഒരു ഗോളും ഒരു അസിസ്റ്റുമായി ആഞ്ചലോ ഗോമസ് ഇന്ന് ലില്ലെയുടെ താരമായി. ഡേവിഡ്, യിൽമാസ് എന്നിവരാണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ ഇന്നത്തെ മറ്റു ഗോൾ സ്കോറേഴ്സ്. ലില്ലെ ഈ ജയത്തോടെ 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

സാൽസ്ബർഗ് ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെ ആണ് തോൽപ്പിച്ചത്. കരീം അദെയെമിയുടെ പാസിൽ നിന്ന് ഒകാഫോർ ആണ് സാൽസ്ബർഗിന്റെ വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ അവർ 10 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. മൂന്നാമതായ സെവിയ്യ യൂറോപ്പ ലീഗിൽ കളിക്കും.

Previous articleയങ് ബോയ്സിനെതിരെ യങ് ബോയ്സിനെ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില
Next articleഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ