യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി ലെവൻഡോവ്സ്കി

Wasim Akram

യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി റോബർട്ട് ലെവൻഡോവ്സ്കി. ഇന്നലെ ബാഴ്‌സലോണക്ക് ആയി ചാമ്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിന് എതിരെ താരം നേടിയ ഗോൾ യൂറോപ്പിൽ താരത്തിന്റെ നൂറാം ഗോൾ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 92 ഗോളുകൾ നേടിയ പോളണ്ട് താരം യൂറോപ്പ ലീഗിൽ 8 ഗോളുകളും നേടിയിട്ടുണ്ട്.

ലെവൻഡോവ്സ്കി

ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ ടീമുകൾക്ക് ആയി കളിച്ച് ആണ് താരം ഈ നേട്ടത്തിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെയും, യൂറോപ്യൻ മത്സരങ്ങളുടെയും ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രം ആണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിൽ ഉള്ളവർ.