ചാമ്പ്യൻസ് ലീഗിൽ മെസിക്കും റൂഡ് വൻ നിസ്റ്റൽറൂയിക്കും പിന്നാലെ വേഗതയേറിയ 50 ഗോൾ നേട്ടം റോബർട്ട് ലെവൻഡോസ്‌കി സ്വന്തമാക്കി. ബെൻഫിക്കക്കെതിരായ മത്സരത്തിലാണ് പോളിഷ് ക്യാപ്റ്റൻ ഈ നേട്ടം സ്വന്തമാക്കിയത്. അലയൻസ് അരീനയിൽ മികച്ച ജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെൻഫിക്കയെ ബയേൺ പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലെവൻഡോസ്‌കി ഗോൾ നേട്ടം 51 ആക്കി മാറ്റി. ചാമ്പ്യൻസ് ലീഗിൽ 50 ഗോളടിക്കുന്ന ഏഴാം താരമാണ് ലെവൻഡോസ്‌കി. റൊണാൾഡോ (121), മെസ്സി (105), റൗൾ (71), കരിം ബെൻസിമ (59), റൂഡ് വൻ നിസ്റ്റൽറൂയ് (56) തിയറി ഹെൻട്രി (50) എന്നിവരാണ് മറ്റു താരങ്ങൾ. തിയറി ഹെൻട്രിയുടെ നേട്ടം മറികടക്കാനും ലെവൻഡോസ്‌കിക്ക് കഴിഞ്ഞു.