നെയ്മറിനെ പോലെയുള്ള താരങ്ങളെ റഫറിമാർ കൂടുതൽ സംരക്ഷിക്കണമെന്ന് ബാഴ്‌സലോണ പരിശീലകൻ

Staff Reporter

പി.എസ്.ജി സൂപ്പർ സ്റ്റാർ നെയ്മറിനെ പോലെയുള്ള താരങ്ങളെ റഫറിമാർ കൂടുതൽ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാൻ. ബാഴ്‌സലോണക്കെതിരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ കളിക്കാൻ ഇല്ലാത്തത് നിരാശയുളവാക്കുന്നതാണെന്നും ബാഴ്‌സലോണ പരിശീലകൻ പറഞ്ഞു.

നെയ്മർ, റൊണാൾഡോ, മെസ്സി എന്നിവരെ റഫറിമാർ കൂടുതൽ സംരക്ഷിക്കണമെന്നും കാരണം ഇത്തരത്തിലുള്ള താരങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മൾ ഫുട്ബോൾ ആസ്വദിക്കുന്നതെന്നും കോമാൻ പറഞ്ഞു. പി.എസ്.ജി ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പ്രതിരോധ താരം ജെറാഡ് പികെ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ബാഴ്‌സലോണ പരിശീലകൻ പറഞ്ഞു.

ഫ്രഞ്ച് ലീഗ് 1ൽ കനെന് എതിരായ മത്സരത്തിൽ പരിക്കേറ്റ നെയ്മർ ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പി.എസ്.ജി വ്യക്തമാക്കിയിരുന്നു. ഒരു മാസത്തോളം പരിക്കുമൂലം നെയ്മർ പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.