“ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഫേവറിറ്റ്സ് അല്ല” – ക്ലോപ്പ്

- Advertisement -

ലിവർപൂളും ടോട്ടൻഹാമും ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇറങ്ങുമ്പോൾ എല്ലവരും ലിവർപൂളിന് സാധ്യത കൂടുതൽ കൽപ്പിക്കുന്നുണ്ട് എങ്കിലും അത് തള്ളുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. രണ്ട് മികച്ച ഫുട്ബോൾ ടീമുകളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. അല്ലാതെ ലിവർപൂളിന് മാത്രമായി ഒരു മുൻതൂക്കവും ഇല്ല. ക്ലോപ്പ് പറഞ്ഞു.

ലീഗിൽ ടോട്ടൻഹാമിനേക്കാൾ ഒരുപാട് പോയന്റ് അധികമായിരുന്നു എന്നത് മാത്രമാണ് ലിവർപൂളിനെ ഫേവറിറ്റ്സ് ആയി ആൾക്കാർ വിലയിരുത്താൻ കാരണം. എന്നാൽ ലീഗിൽ ടോട്ടൻഹാമിനെ നേരിട്ടപ്പോൾ 2-1ന്റെ വിജയം മാത്രമായിരുന്നു തങ്ങൾക്ക് നേടാൻ ആയത്. അത്ര കടുപ്പമാണ് പോരാട്ടം. ക്ലോപ്പ് പറഞ്ഞു. എന്നാൽ കഴിഞ്ഞ സീസണിൽ റയലിനോടേറ്റ പരാജയം പോലെ ആയിരിക്കില്ല ഈ ഫൈനൽ എന്നും ഇത്തവണ ലിവർപൂൾ കൂടുതൽ ശക്തരാണെന്നും ക്ലോപ്പ് പറഞ്ഞു.

Advertisement