ഗോവൻ ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ഗോവയെ നയിച്ച ജെസ്സെൽ അലൻ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചത്. താരത്തിന്റെ സൈനിംഗ് ഉടൻ ഔദ്യോഗികമാകും. ഡിഫൻഡറായ ജെസ്സെലിനെ ഗോവൻ ക്ലബായ ഡെമ്പോയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

അവസാന നാലു വർഷങ്ങളോളമായി ഡെമ്പോയുടെ ഭാഗമാണ് ജെസ്സെൽ. ഈ കഴിഞ്ഞ ഗോവൻ പ്രൊ ലീഗിലും ഗംഭീര പ്രകടനം താരം നടത്തിയിരുന്നു. സന്തോഷ് ട്രോഫിയിൽ പഞ്ചാബിനോട് തോറ്റ് പുറത്തായെങ്കിലും ജെസ്സലിന്റെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുമ്പ് പൂനെ എഫ് സി, സാൽഗോക്കർ എന്നീ ടീമുകളും ജെസ്സൽ കളിച്ചിട്ടുണ്ട്.

28കാരനായ താരത്തിന്റെ ഐ എസ് എല്ലിലെ ആദ്യ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതുവരെ ഐ എസ് എല്ലിൽ കളിച്ചിട്ടില്ല എന്നതു കൊണ്ട് തന്നെ ആദ്യ ഇലവനിൽ എത്താൻ ജെസ്സൽ കുറച്ചു സമയമെടുത്തേക്കും. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.