“മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ തോറ്റാൽ ക്ലോപ്പിന് അത് നാണക്കേടാകും” – മൗറീനോ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനൽ അടുക്കുന്ന സമയത്ത് ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് കൂടുതൽ സമ്മർദ്ദങ്ങൾ നൽകുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ. ക്ലോപ്പിന്റെ ഫൈനലിലെ തോൽവികൾ ഓർമ്മിപ്പിച്ചിരിക്കുകയാണ് മൗറീനോ. ലിവർപൂൾ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി കിരീടം നേടുകയാണെങ്കിൽ അത് വലിയ കാര്യമാണ്. പക്ഷെ പരാജയപ്പെട്ടാൽ ക്ലോപ്പിന്റെ കാര്യം പ്രയാസകരമാകും. മൗറീനോ പറഞ്ഞു

മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ തോൽക്കുക എന്നത് നല്ല കാര്യമല്ല എന്നും മൗറീനോ പറഞ്ഞു. ക്ലോപ്പ് കഴിഞ്ഞ വർഷത്തേത് അടക്കം രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ ഇതിനകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. മുമ്പ് ഡോർട്മുണ്ടിന്റെ പരിശീലകനായിരിക്കെയും ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റിരുന്നു. ഇപ്പോൾ സ്പെയിനിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള ഒരുക്കത്തിലാണ് ക്ലോപ്പ്.

Advertisement