ടൂഹൽ പാരീസിൽ തുടരും, കരാർ നീട്ടി

- Advertisement -

പി എസ് ജി പരിശീലകൻ തോമസ് ടൂഹൽ പി എസ് ജി യുമായുള്ള കരാർ നീട്ടി. പുതിയ കരാർ പ്രകാരം അദ്ദേഹം 2021 ജൂൺ വരെ ക്ലബ്ബ് പരിശീലകനായി തുടരും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ മോശം ഫോമിന്റെ പേരിൽ ടൂഹലിനെ പുറത്താക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

ഉനൈ എമറിയുടെ പകരക്കാരനായി 2018 ജൂണിലാണ് ടൂഹൽ പാരീസിൽ എത്തുന്നത്. ആശയ സീസണിൽ ലീഗ് 1 കിരീടം നില നിർത്തിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായതിന് പുറമെ ഫ്രഞ്ച് കപ്പ് ഫൈനലിലും ടീം തോറ്റു. ജർമ്മൻ സ്വദേശിയായ ടൂഹൽ മുൻപ് ബൊറൂസിയ ഡോർട്ട്മുണ്ട്, മൈൻസ് ടീമുകളേയും പരിശീലിപിച്ചിട്ടുണ്ട്.

Advertisement