“ഇത് ലിവർപൂൾ വിജയങ്ങളുടെ തുടക്കം മാത്രം” – ക്ലോപ്പ്

Newsroom

ഇന്നലെ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം ഒരു തുടക്കം മാത്രമാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇത്ര കാലവും ഒരു കിരീടം ഇല്ലാത്തതായിരുന്നു പ്രശ്നം. ഇപ്പോൾ കിരീടത്തിന്റെ രുചി ലിവർപൂൾ താരങ്ങൾ അറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ഇനി അങ്ങോട്ട് എല്ലാ കിരീടങ്ങൾക്കു വേണ്ടിയും ലിവർപൂൾ പോരാടും ക്ലോപ്പ് പറഞ്ഞു.

എല്ലാ കിരീടങ്ങളും നേടാൻ മാത്രമുള്ള ടീം തനിക്ക് ഒപ്പം ഉണ്ടെന്നും ക്ലോപ്പ് പറഞ്ഞു. ഇപ്പോൾ ഉള്ള താരങ്ങളൊക്കെ യുവതാരങ്ങളാണ്. ഇവരുടെ ഒക്കെ മികച്ച സീസണുകൾ വരാൻ ഇരിക്കുന്നേ ഉള്ളൂ ക്ലോപ്പ് പറഞ്ഞു. അടുത്ത സീസണിൽ പ്രീമിയർ ലീഗ് ആണ് പ്രധാന ലക്ഷ്യം എന്നും ക്ലോപ്പ് പറഞ്ഞു. അടുത്ത വർഷവും മാഞ്ചസ്റ്റർ സിറ്റിയുടെ സമ്മർദ്ദം ഉണ്ടാകും. എന്നാൽ അവരെ മറികടന്ന് ലീഗ് കിരീടം സ്വന്തമാക്കാൻ ആകും എന്നാണ് പ്രതീക്ഷ. തന്നെ ചാമ്പ്യൻസ് ലീഗ് വിജയിച്ചതിൽ അഭിനന്ദിക്കാൻ പെപ് ഗ്വാർഡിയോള വിളിച്ചിരുന്നു എന്നും ക്ലോപ്പ് പറഞ്ഞു.