ചാംപ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലായെ ഫൗൾ ചെയ്ത സെർജിയോ റാമോസിനെതിരെ ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. റാമോസിന്റെ ഫൗളിനെ ദയയില്ലാത്ത ഗുസ്തിക്കാരനെ പോലെ എന്നാണ് ക്ളോപ്പ് വിശേഷിപ്പിച്ചത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിന് 2 മാസങ്ങൾക്ക് ഇപ്പുറമാണ് ക്ളോപ്പ് അന്നത്തെ വിവാദത്തെ കുറിച്ചു മൗനം വെടിയുന്നത്. മെയ് മാസത്തിൽ നടന്ന ഫൈനലിൽ 3-1 ന് മാഡ്രിഡ് ജയം സ്വന്തമാക്കിയിരുന്നു. സലായെ പരിക്കേൽപ്പിച്ച ഫൗളിന് പുറമെ ലിവർപൂൾ ഗോളി കാര്യസിനെ എൽബോ ചെയ്തു എന്ന ആരോപണവും റാമോസിനെതിരെ ഉയർന്നിരുന്നു.
വിവാദങ്ങളിൽ റാമോസിന്റെ പ്രതികരണങ്ങളെയും ക്ളോപ്പ് രൂക്ഷമായി വിമർശിച്ചു. റാമോസ് പലപ്പോഴും ഇത്തരം ഫൗളുകളിൽ നിന്ന് രക്ഷപെടുകയാണെന്നും ഒരു വർഷം മുൻപ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജൂവന്റസ് താരം കോഡറാഡോയുടെ ചുവപ്പ് കാർഡിലും റാമോസ് ഭാഗമായിരുന്നു എന്നും ക്ളോപ്പ് കൂട്ടിച്ചേർത്തു. പലരും ഇതൊക്കെ അവർ ജയിക്കുമ്പോൾ മറക്കുന്നു, പക്ഷെ ഞാൻ അത്തരകാരൻ അല്ല. ക്ളോപ്പ് തുടർന്നു.
അമേരിക്കയിൽ പ്രീ സീസൺ ടൂറിനിടയിലുള്ള പത്ര സമ്മേളനത്തിലാണ് ക്ളോപ്പ് പ്രതികരണം നടത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
