ഇന്നലെ ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗ കിരീടം ഉറപ്പിച്ചപ്പോൾ അത് അവരുടെ വിങ്ങറായ കിംഗ്സ്ലി കോമാന്റെ കരിയറിൽസ് ഇരുപതാം കിരീടമായിരുന്നു. 24കാരനായ കോമാൻ 20 കിരീടങ്ങൾ. ഇന്നലെ പി എസ് ജിയെ തോൽപ്പിക്കാൻ ആകട്ടെ കോമാന്റെ നിർണായക ഗോളും വേണ്ടി വന്നു. കിരീടം നേടുന്നത സ്പെഷ്യലിസ്റ്റ് ആയ കോമാൻ തന്റെ 16ആം വയസ്സ് മുതൽ എല്ലാ വർഷവും ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബയേണൊപ്പം ഇത്തവണത്തെ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ബുണ്ടസ് ലീഗ കിരീടങ്ങൾ കോമാൻ നേടി.
അതിനും മുമ്പ് രണ്ട് തവണ യുവന്റസിനൊപ്പവും 2 തവണ പി എസ് ജിക്ക് ഒപ്പവും ലീഗ് കിരീടങ്ങൾ കോമാൻ നേടിയിരുന്നു. 2012-13, 2013-14 സീസണുകളിൽ ആയിരുന്നു പി എസ് ജിക്ക് ഒപ്പം താരത്തിന്റെ ഫ്രഞ്ച് ലീഗ് കിരീടങ്ങൾ. അതു കഴിഞ്ഞ് യുവന്റസിൽ എത്തിയ കോമാൻ 2014-15 സീസണിൽ ഇറ്റാലിയൻ കിരീടം നേടി. 2015-16 സീസണിൽ യുവന്റസിനായി ലീഗ് മത്സരങ്ങൾ കളിച്ച ശേഷമായിരുന്നു താരം ബയേണിൽ എത്തിയത്. അതുകൊണ്ട് തന്നെ ആ സീസണിൽ സീരി എ കിരീടവും ജർമ്മൻ ലീഗ് കിരീടവും കോമാന് ലഭിച്ചു.
ഈ ലീഗ് കിരീടങ്ങൾ കൂടാതെ ബയേണൊപ്പം മൂന്ന് ജർമ്മൻ കപ്പ്, ഒരു ജർമ്മൻ സൂപ്പർകപ്പ്, ഇന്നലെ നേടിയ ചാമ്പ്യൻസ് ലീഗ് എന്നിവ സ്വന്തമാക്കി. ഇറ്റലിയുൽ ഇരിക്കെ ലീഗ് കിരീടം കൂടാത്ദ് ഒരു കോപ ഇറ്റാലിയ കിരീടവും, ഒരു ഇറ്റാലിയൻ സൂപ്പർ കപ്പും കോമാൻ സ്വന്തമാക്കി. ഫ്രാൻസിലും ലീഗല്ലാതെ രണ്ട് കിരീടങ്ങൾ നേടി. ഇങ്ങനെയാണ് ഈ ചെറു പ്രായത്തിൽ തന്നെ താരം 20 കിരീടങ്ങളിൽ എത്തിയത്.