യുവന്റസിനെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എങ്കിലും ആകുമോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഒരു സൂപ്പർ പോരാട്ടം നടക്കുന്നുണ്ട്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് തങ്ങളുടെ തട്ടകത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വാഗതം ചെയ്യുകയാണ് ഇന്ന്. സീസണിൽ ഇതുവരെ പരാജയം അറിയാത്ത യുവന്റസിനെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എങ്കിലും ആവുമോ എന്നാണ് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നത്‌. നേരത്തെ മാഞ്ചസ്റ്ററിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം യുവന്റസിനായിരുന്നു.

അന്ന് മാഞ്ചസ്റ്ററിൽ ദയനീയ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെച്ചത്. ഇപ്പോൾ നല്ല ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് അതിലും നല്ല പ്രകടനം കാഴ്ചവെക്കാൻ ആകുമെന്നാണ് കരുതുന്നത്. ഇന്ന് യുവന്റസ് ജയിക്കുകയാണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി യുവന്റസ് മാറും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച യുവന്റസ് ഏതാണ്ട് നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. കണക്ക് പ്രകാരം ഇനി മൂന്ന് മത്സരങ്ങളിൽ ഒരു പോയന്റ് മതിയാകും യുവന്റസിന് നോക്കൗട്ടിൽ എത്താൻ.

മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ഈ മത്സരം ഏറെ നിർണായകം. ഇന്ന് ഒരു അപ്രതീക്ഷിത ജയം സ്വന്തമാവുക ആണെങ്കിൽ അത് യുണൈറ്റഡിന് നോക്കൗട്ട് എന്ന ലക്ഷ്യം എളുപ്പമാക്കും. വലൻസിയക്കെതിരായ എവേ മത്സരമാണ് ഇനി ഉള്ളത് എന്നതു കൊണ്ട് തന്നെ യുവന്റസിനെതിരെ ഒരു പോയന്റെങ്കിലും നേടാൻ യുണൈറ്റഡ് ശ്രമിക്കും. പരിക്കേറ്റ ലുകാകു ഇല്ലാതെ ആകും മാഞ്ചസ്റ്റർ ഇന്ന് ഇറങ്ങുക. തന്റെ പഴയ ടീമിനെ നേരിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നെങ്കിലും തന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടാം എന്ന പ്രതീക്ഷയിൽ ആയിരിക്കും.