പി എസ് ജി ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ല എന്നത് ഒരു ക്ലബ് എന്ന നിലയിൽ അവരുടെ പരാജയമാണ് എന്ന് പോർച്ചുഗീസ് പരിശീലകൻ മൗറീനോ. പി എസ് ജി ചിലവഴിക്കുന്ന പണം അത്രയ്ക്ക് ഏറെയാണ്. അവർ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് എങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടേണ്ടതായിരുന്നു എന്നും മൗറീനോ പറഞ്ഞു. അവസാന അഞ്ചാറ് വർഷമായി പി എസ് ജി അത്രയും പൈസ ചിലവഴിച്ചിട്ടുണ്ട് എന്നും മൗറീനോ പറയുന്നു.
തിയാഗോ സിൽവ എത്രയോ വർഷങ്ങളായി അവിടെ ഉണ്ട്. മാർക്കിനോസും കുറേ കാലമായി ഉണ്ട്. അതിനു ശേഷം എത്രയോ വലിയ താരങ്ങൾ വന്നു, ഇബ്രാഹിമോവിച്, കവാനി, നെയ്മർ, എമ്പപ്പെ. മൗറീനോ പറയുന്നു. പി എസ് ജിയുടെ സ്വപനമായിരുന്നു എന്നും ചാമ്പ്യൻസ് ലീഗ്. പി എസ് ജു ഒരു ടീം എന്ന നിലയിൽ സാധാരണം ടീം ആണെന്നാണ് തന്റെ വിലയിരുത്തൽ. എന്നാൽ അവരുടെ താരങ്ങൾ ലോക നിലവാരത്തിനും മുകളിലാണെന്നും മൗറീനോ പറഞ്ഞു. നാളെ പി എസ് ജി അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനെ നേരിടാൻ ഇരിക്കുകയാണ്.