ബാലൺ ഡോറിനു അർഹൻ മോഡ്രിച്ച് തന്നെ – ഇസ്‌കോ

- Advertisement -

ബാലൺ ഡോറിനു അർഹൻ റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച് തന്നെയാണെന്ന് ഇസ്‌കോ.ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമായെ തോൽപ്പിച്ചതിന് ശേഷമാണു ഇസ്‌കോയുടെ പ്രതികരണം. ലുക്കാ മോഡ്രിച്ച് റോമയ്‌ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗാരെത് ബെയിലിന്റെ ഗോളിന് വഴിയൊരുക്കിയതും മോഡ്രിച്ചാണ്.

റയൽ മാഡ്രിഡിൽ ഇസ്‌കോയുടെ സഹതാരമായ മോഡ്രിച്ച് ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുകയും ഗോൾഡൻ ബോൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച മോഡ്രിച് തന്നെയാണ് പുരസ്‌കാരത്തിന് അർഹനെന്നും റയലിന്റെയും ക്രൊയേഷ്യയുടെയും സമീപകാല നേട്ടങ്ങൾ ഇത് ഊട്ടിയുറപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement