അടുത്ത കാലത്തായി മാത്രം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റയൽ മാഡ്രിഡ് നേടിയത്. ഇത്രയും കിരീടങ്ങൾ റയൽ മാഡ്രിഡ് അർഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ബാഴ്സലോണ ഇതിഹാസ താരം ഇനിയേസ്റ്റ മറുപടി പറയുന്നു. ചാമ്പ്യൻസ് ലീഗ് വളരെ കടുപ്പമുള്ള ടൂർണമെന്റാണ്. അതുകൊണ്ട് തന്നെ അവിടെ വിജയിക്കുന്നവർ ഒക്കെ അർഹിച്ചവർ മാത്രമാണ്. വിജയിക്കുന്നവരെ തങ്ങൾക്ക് ഇഷ്ടമാണോ അല്ലയോ എന്നത് കാര്യമല്ല. വിജയിച്ചിട്ടുണ്ട് എങ്കിൽ അത് അർഹിച്ചതാണ്. ഇനിയേസ്റ്റ പറയുന്നു.
റയൽ മാഡ്രിഡ് ഈ കിരീടങ്ങൾ എല്ലാം അർഹിച്ചിരുന്നു എന്ന് സമ്മതിച്ച ഇനിയേസ്റ്റ ബാഴ്സലോണ കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടേണ്ടിയിരുന്ന ടീമാണെന്നും പറഞ്ഞു. ബാഴ്സലോണയ്ക്ക് അത്രയ്ക്ക് നല്ല സ്ക്വാഡ് ആണ് ഉള്ളത്. ഈ ടീം കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അർഹിക്കുന്നു. ഇനിയേസ്റ്റ പറഞ്ഞു.
പി എസ് ജി, മാഞ്ചസ്റ്റർ സിറ്റി പോലുള്ള ടീമുകൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ല എന്നും ഇനിയേസ്റ്റ പറയുന്നു. പി എസ് ജിയും സിറ്റിയും ഒക്കെ വലിയ ടീമായി മാറുകയാണെന്നും ഇനിയേസ്റ്റ പറഞ്ഞു.