നാബി കേറ്റയും ഹെൻഡേഴ്സണും നാളെ ഇല്ല

Newsroom

ലിവർപൂളിന്റെ നാളത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് താരങ്ങൾ ഉണ്ടാകില്ല എന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ് വ്യക്തമാക്കി. മധ്യനിര താരങ്ങളായ നാബി കേറ്റയും ഹെൻഡേഴ്സണുമാണ് നാളെ പുറത്ത് ഇരിക്കുക. ഇന്റർ നാഷണൽ ബ്രേക്കിനിടെ പരിക്കേറ്റ മിഡ്ഫീൽഡർ നാബി കേറ്റയ്ക്ക് കഴിഞ്ഞ മത്സരവും നഷ്ടമായിരുന്നു.

സെനഗൽ താരം മാനെയ്ക്ക് പരിക്ക് ഉണ്ട് എങ്കിലും നാളെ മാനെ കളിക്കാൻ സാധ്യതയുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. നാളെ റെഡ്സ്റ്റാറിനെതിരെ ആണ് ലിവർപൂളിന്റെ മത്സരം. ഗ്രൂപ്പിൽ ഒരു ജയവും ഒരു പരാജയവുമാണ് ലിവർപൂളിന്റെ ഇതുവരെ ഉള്ള സമ്പാദ്യം.