ചാമ്പ്യൻസ് ലീഗ് ആദ്യ ആഴ്ചയിലെ താരമായി ഹാലാന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ ആദ്യ ആഴ്ചയിലെ മികച്ച താരത്തിനുള്ള പുരസ്കാരം സാൽസ്ബർഗിന്റെ യുവ സ്ട്രൈക്കദ് ഹാലാൻഡ് സ്വന്തമാക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജെങ്കിനെതിരെ ഹാലാൻഡ് ഹാട്രിക്ക് നേടിയിരുന്നു. ടീം 6-2ന്റെ വിജയവും സ്വന്തമാക്കിയിരുന്നു. 19കാരനായ ഹാലാൻഡ് ആദ്യ പകിതിയിൽ തന്നെ ഹാട്രിക്ക് നേടിയിരുന്നു.

വെയിൻ റൂണി തന്റെ അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടിയ ശേഷം ചാമ്പ്യൻസ് ലീഗിൽ ആദ്യമായായി ഒരു ടീനേജ് താരം അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടുന്നു എന്ന നേട്ടം ഹാലാൻഡ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ഇതിനകം മൂന്നു ഹാട്രിക്കുകൾ ഹലാന്റ് നേടി കഴിഞ്ഞു. 9 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ഈ സീസണിൽ ഇതുവരെ താരം നേടിയത്.