ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന നാലാം അർജന്റീനിയൻ താരമായി ഡിബാല

Newsroom

ഇന്നലെ യംഗ് ബോയ്സിനെതിരെ നേടിയ ഹാട്രിക്ക് ഡിബാലയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ അർജന്റീനൻ താരം മാത്രമാണ് ഡിബാല. ലയണൽ മെസ്സി, സെർജിയോ അഗ്വേറോ, ക്ലൗഡിയോ ലോപസ് എന്നിവർ ആണ് ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടിയിട്ടുള്ള അർജന്റീനൻ താരങ്ങൾ.

യുവന്റസിനായി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ താരവുമാണ് ഡിബാല. ഇതിനു മുമ്പ് വിദാൽ, ഇൻസാഖി, ഡെൽ പിയേറോ എന്നിവരാണ് യുവന്റസിനായി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടിയിട്ടുള്ളത്.