ചാമ്പ്യൻസ് ലീഗിനായുള്ള യുവന്റസ് ടീം പ്രഖ്യാപിച്ചു, ഖദീരയില്ല ഡെമിറൽ കളിക്കും

- Advertisement -

ചാമ്പ്യൻസ് ലീഗിനായുള്ള യുവന്റസ് സ്ക്വാഡ് ലിസ്റ്റ് പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് യുവന്റസ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പ്രമുഖരെല്ലാം ടീമിൽ ഉണ്ട്‌. ലിയോണിനെ ആണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ യുവന്റസിന് നേരിടാനുള്ളത്. ആദ്യ പാദത്തിൽ 1-0ന്റെ പരാജയം യുവന്റസ് നേരിട്ടിരുന്നു. നേരത്തെ ഉണ്ടായിരുന്ന ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്ന് ഖദീര പുറത്തായി.

പരിക്ക് കാരണം നീണ്ടകാലം പുറത്തായിരുന്ന ഡെമിറൽ സ്ക്വാഡിൽ തിരികെ എത്തിയിട്ടുണ്ട്. പരിക്കിൽ ആണെങ്കിലും ഡിബാല ടീമിൽ ഇടം പിടിച്ചു. ഡിബാല ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്‌.

Squad;
Szczesny
De Sciglio
Chiellini
de Ligt
Pjanic
Ronaldo
Ramsey
Dybala
Douglas Costa
Alex Sandro
Danilo
Matuidi
Cuadrado
Bonucci
Higuain
Rugani
Rabiot
Demiral
Bentancur
Pinsoglio
Bernardeschi
Buffon

Advertisement