ഇന്റർ മിലാന്റെ ടീം പോര എന്ന് കൊണ്ടെ

- Advertisement -

ഇന്റർ മിലാൻ ടീമിനെയും ക്ലബിനെയും വിമർശിച്ച് പരിശീലകൻ കൊണ്ടെ. ഇന്നലെ ഡോർട്മുണ്ടിനോട് ഏറ്റ പരാജയമാണ് കൊണ്ടെയെ രോഷാകുലനാക്കിയത്. ഈ സീസണിൽ ഒരു നല്ല ടീം ഒരുക്കാൻ ക്ലബിനായില്ല എന്ന് കൊണ്ടെ പറഞ്ഞു. ക്ലബിനും തനിക്കും ആകെ തെറ്റിയെന്ന് കൊണ്ടെ പറഞ്ഞു. ഈ ടീമിനെ കൊണ്ട് നേടാൻ കഴിയുന്നതിന് പരിമതിയുണ്ട് എന്നും കൊണ്ടെ പറഞ്ഞു.

ആകെ ഗോഡിൻ അല്ലാതെ ടീമിലെ ഒരു താരത്തിനു വിജയിക്കുക എന്നാൽ എന്താണെന്ന് അറിയില്ല. സസുവോളയ്ക്ക് ആയും കലിയരിക്കായും ഒക്കെ കളിച്ച താരങ്ങളെ ആണ് താൻ സഹായത്തിനായി വിളിക്കേണ്ടത് എന്ന് സെൻസിയെയും ബരേലയെയും ഉദ്ദേശിച്ച് കൊണ്ടെ ചോദിച്ചു. ചാമ്പ്യൻസ് ലീഗിലും സീരി എയിലും ഒരുമിച്ച് പൊരുതാനുള്ള ടീമൊന്നും ഇന്ററിനില്ല. സീരി എയിലെ പോയന്റ് കണ്ട് ടീം നല്ലതാണ് ധരിക്കരുത് എന്നും കൊണ്ടെ പറഞ്ഞു

Advertisement