“യുവന്റസിനെ തോൽപ്പിക്കാൻ പ്രയാസമേ ഇല്ല, റയലായിരുന്നു കടുപ്പം”

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ യുവന്റസിനെ തോൽപ്പിക്കാൻ കാര്യമായി ബുദ്ധിമുട്ടേണ്ടതായൊന്നും വന്നില്ല എന്ന് അയാക്സ് മധ്യനിര താരം ഡിയോംഗ്. ഇന്നലെ യുവന്റസിന്റെ നാടായ ടൂറിനിൽ വെച്ച് 2-1ന് ആയിരുന്നു അയാക്സ് വിജയിച്ചത്. നേരത്തെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെയും അയാക്സ് തോൽപ്പിച്ചിരുന്നു. അയാക്സിന് ഇന്നലെ വിജയിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല എന്ന് ഡിയോംഗ് പറഞ്ഞു.

പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ഇതിലേറെ കഷ്ടപ്പെട്ടിരുന്നു എന്നാണ് ഡി യോംഗ് പറഞ്ഞത്. ഇന്നലെ അയാക്സിന്റെ പ്രസിംഗിനും വേഗതയ്ക്കും മുന്നിൽ യുവന്റസ് ആകെ വലഞ്ഞിരുന്നു. കിട്ടിയ അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ അയാക്സ് വലിയ സ്കോറിന് തന്നെ ഇന്നലെ വിജയിക്കുമായിരുന്നു‌. യുവന്റസിന് അയാക്സിനൊപ്പം പിടിച്ച് നിക്കാൻ ആവില്ല എന്ന് അയാക്സിന്റെ പരിശീലകൻ മത്സരത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു.

ഇന്നലത്തെ ജയത്തോടെ 21ആം നൂറ്റാണ്ടിൽ ആദ്യമായി അയാക്സ് ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് എത്തി.

Advertisement