“ചാമ്പ്യൻസ് ലീഗ് കിരീടം മെസ്സിയും ബാഴ്സലോണയും കൊണ്ടുപോകും”

- Advertisement -

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണ കൊണ്ടു പോകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് ഏറ്റ ദയനീയ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഒലെ ഗണ്ണാർ സോൾഷ്യാർ. 4-0 എന്ന അഗ്രിഗേറ്റ് സ്കോറിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയോട് തോറ്റത്. ഇത്തവണത്തെ കിരീടം ബാഴ്സലോണ കൊണ്ടുപോകും എന്നാണ് താൻ കരുതുന്നത് എന്ന് ഒലെ പറഞ്ഞു.

ബാഴ്സലോണയ്ക്ക് ഉള്ള താരങ്ങളെ വെച്ച് എളുപ്പത്തിൽ കിരീടം നേടാം എന്നും ബാഴ്സലോണയെ ആരും മറികടക്കും എന്ന് കരുതുന്നില്ല എന്നും ഒലെ മാധ്യമങ്ങളോട് പറഞ്ഞു. മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണെന്നും അതാണ് ഇന്നലെ പിച്ചിൽ കണ്ടത് എന്നും ഒലെ പറഞ്ഞു.

സെമിയിൽ പോർട്ടോയോ ലിവർപൂളോ ആയിരിക്കും ബാഴ്സലോണയുടെ എതിരാളികൾ. ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം സ്പെയിനിലേക്ക് തന്നെ എത്തുമോ എന്നത് കാത്തിരുന്ന് കാണണം.

Advertisement