കലിപ്പ് തീർത്ത് കൗട്ടീനോ, വടി കൊടുത്ത് അടി വാങ്ങി ബാഴ്സലോണ

- Advertisement -

ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനെ നേരിടും മുമ്പ് തന്നെ ഉയർന്ന ചോദ്യമായിരുന്നു ഇത്. കൗട്ടീനോ ബാഴ്സലോണയുടെ വില്ലനാകുമോ എന്ന്. ബാഴ്സലോണ ആരാധകർ ഭയന്നത് തന്നെ സംഭവിച്ചു. അവർ കൂവി വിളിച്ച് ക്ലബിന് പുറത്തേക്ക് പറഞ്ഞയച്ച കൗട്ടീനോ ബാഴ്സലോണയുടെ ഇന്നത്തെ വലിയ പരാജയം ഉറപ്പിച്ച സംഭാവന ആണ് നൽകിയത്. സബ്ബായി എത്തി മിനുട്ടുകൾക്ക് അകം രണ്ട് ഗോളും ഒരു അസിസ്റ്റും.

8-2 എന്ന ചരിത്രത്തിൽ ഇല്ലാത്ത പരാജയത്തിൽ ബാഴ്സലോണ വിഷമിച്ചിരിക്കുമ്പോൾ ഈ കൗട്ടീനോയുടെ പ്രകടനം അവരെ കൂടുതൽ വേദനിപ്പിക്കും. ഇന്ന് ബാഴ്സ വഴങ്ങിയ ആറാം ഗോൾ ഒരുക്കിയതും ഏഴ്, എട്ട് ഗോളുകൾ അടിച്ചതും കൗട്ടീനോ തന്നെ. ഈ ഗോളുകൾ ഒന്നും ആഹ്ലാദിക്കാതിരുന്നത് കൗട്ടീമോയുടെ മര്യാദയും. ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് കൗട്ടീനോ ഇപ്പോൾ ബയേണിൽ കളിക്കുന്നത്‌.

ബാഴ്സലോണക്ക് വേണ്ടി കളിച്ച കാലത്ത് ഒന്നും ബാഴ്സലോണക്ക് വേണ്ടി കാര്യമായി തിളങ്ങാൻ കൗട്ടീനോക്ക് ആയിരുന്നില്ല. ഇത് ബാഴ്സലോണയിൽ കൗട്ടീനോ ഒരുപാട് വിമർശനങ്ങൾ നേരിടാനും കാരണമായിരുന്നു. ഇപ്പോൾ ലോണിൽ ബാഴ്സലോണക്ക് എതിരെ വരുമ്പോൾ കൗട്ടീനോ തിളങ്ങിയത് താൻ അല്ല പ്രശ്നം എന്നൊരു സൂചന നൽകൽ കൂടിയാണ്.

Advertisement