സാഞ്ചോ വരില്ല, യുണൈറ്റഡ് സ്വപ്നങ്ങൾക്ക് മേൽ ഡോർട്മുണ്ടിന്റെ സർജിക്കൽ സ്‌ട്രൈക്ക്

- Advertisement -

ഇംഗ്ലീഷ് താരം ജേഡൻ സാഞ്ചോയെ ഓൾഡ് ട്രാഫോഡിൽ എത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് വൻ തിരിച്ചടി. സാഞ്ചോ തങ്ങളോട് ഒപ്പം തുടരുമെന്നും ഈ തീരുമാനം അവസാനത്തേത് ആണെന്നും ക്ലബ്ബ് ഡയറക്റ്റർ മൈക്കൽ സോർക് പ്രഖ്യാപിച്ചു. കഴിഞ്ഞ സമ്മറിൽ സാഞ്ചോ തങ്ങൾക്ക് ഒപ്പം രഹസ്യ കരാറും ഒപ്പുവച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജർമ്മൻ ക്ലബ്ബ് സാഞ്ചോയെ വിട്ട് തരാൻ ആവശ്യപ്പെട്ട 120 മില്യൺ യൂറോ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിസമ്മതിച്ചതോടെയാണ് ഡീൽ നടക്കാതെ പോയത് എന്നാണ് റിപ്പോർട്ടുകൾ. സാഞ്ചോയുടെ കരാർ കഴിഞ്ഞ വർഷം തന്നെ തങ്ങൾ 2023 വരെ നീട്ടിയതായും ശമ്പള വർധന നൽകിയതായും ക്ലബ്ബ് വ്യക്തമാക്കിയതോടെ ഇനി സാഞ്ചോയെ എത്തിക്കുക എന്നത് യുണൈറ്റഡിന് ദുഷ്കരമാകും.

Advertisement