ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂളിനെ നേരിടാൻ ഒരുങ്ങി ബയേൺ മ്യൂണിക്ക്. ആദ്യ പാദത്തിൽ ഗോൾ രഹിത സമനിലയായതിനാൽ ഇരു ടീമുകൾക്കും സുപ്രധാനമാണ് അലയൻസ് അറീനയിൽ നടക്കുന്ന മത്സരം. ബയേൺ താരങ്ങളായ കിങ്സ്ലി കോമനും ഡേവിഡ് അലാബയും ലിവർപൂളിനെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്ന് ബയേൺ പരിശീലകൻ നിക്കോ കോവാച്ച് പറഞ്ഞു.
അതെ സമയം ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച സന്തോഷത്തിലാണ് ബയേൺ ആരാധകർ. എതിരില്ലാത്ത ആറ് ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ മ്യൂണിക്ക് ഡോർട്ട്മുണ്ടിനെ പിന്നിലാക്കി ടേബിൾ ടോപ്പേഴ്സ് ആയത്.