പി എസ് ജിക്ക് കൂടുതൽ ആശങ്ക, ഇക്കാർഡിക്കും സിൽവയ്ക്കും പരിക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിനായി ഒരുങ്ങുന്ന പി എസ് ജിക്ക് വീണ്ടും തിരിച്ചടികൾ. കഴിഞ്ഞ ആഴ്ച എമ്പപ്പെയ്ക്ക് പരിക്കേറ്റതോടെ അദ്ദേഹം അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. ഇപ്പോൾ മൂന്ന് താരങ്ങളുടെ കാര്യത്തിൽ കൂടെ അനിശ്ചിതത്വമായിരിക്കുകയാണ്. ഇന്നലെ നടന്ന ലീഗ് കപ്പ് ഫൈനലിനിടെ മൂന്ന് പി എസ് ജി താരങ്ങൾക്കാണ് പരിക്കേറ്റത്. ഇക്കാർഡി, കുർസാവ, തിയാഗോ സിൽവ എന്നിവർക്കാണ് പരിക്കേറ്റത്.

ഇക്കാർഡിക്ക് തുടയെല്ലിനാണ് പരിക്കേറ്റത്. താരത്തെ പെട്ടെന്ന് തന്നെ സബ് ചെയ്തിരുന്നു. കുർസാവയ്ക്ക് മസിൽ ഇഞ്ച്വറി ആണ്. താരം അറ്റലാന്റ മത്സരത്തിന് ഉണ്ടായേക്കില്ല. തിയാഗോ സിൽവയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. സിൽവയ്ക്ക് കൂടുതൽ പരിക്ക് പറ്റാതിരിക്കാൻ ആണ് താരത്തെ പിൻവലിച്ചത്.

Advertisement