ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ടീമുകൾക്ക് ശക്തരായ എതിരാളികൾ. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് നേരിടേണ്ടത് യൂറോപ്പ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ്. മറ്റൊരു ഇറ്റാലിയൻ ടീമായ എ.എസ് റോമയ്ക്ക് എതിരാളികൾ എഫ്‌സി പോർട്ടോയാണ്. 2014-15 സീസണിലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ ഗ്രൂപ്പ് സ്റ്റേജിൽ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്. യൂറോപ്പിൽ അപരിചിതരല്ല അത്ലറ്റിക്കോ മാഡ്രിഡ്.
രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച ഡിയാഗോ സിമിയോണിയുടെ ടീം നിലവിലെ യൂറോപ്പാ ലീഗ് ചാമ്പ്യന്മാരാണ്. റോമയ്ക്കും തീർക്കാൻ ഒരു കണക്ക് ബാക്കിയുണ്ട്. 2016-17 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലേക്ക് എത്താതെ പോർട്ടോയോട് പരാജയപ്പെട്ടിരുന്നു റോമാ. ഫെബ്രുവരിയിലും മാർച്ചിലുമായിട്ടാണ് നോക്ക്ഔട്ടിലെ ഹോം & എവേ മത്സരങ്ങൾ നടക്കുക.