നീലേശ്വരത്ത് പെനാൾട്ടിയിൽ ജിംഖാന തൃശ്ശൂർ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രി നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരിന് വിജയം. എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട ജിംഖാന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. കളി നിശ്ചിത സമയത്ത് 0-0 എന്ന നിലയിൽ ആയരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ജിംഖാന വിജയിക്കുകയായിരുന്നു.

നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന കെ എഫ് സി കാളികാവിനെ നേരിടും.