പ്രീമിയർ ലീഗിൽ നിന്ന് നാലു ടീമുകൾ പോര ചാമ്പ്യൻസ് ലീഗിൽ എന്ന് ആഴ്സണൽ മിഡ്ഫീൽഡർ ജാക്ക. പ്രീമിയർ ലീഗിന് അത്രയധികം നിലവാരം ഉണ്ട് എന്നും ആറ് ചാമ്പ്യൻസ് ലീഗ് സ്പോടുകൾ പ്രീമിയർ ലീഗ് അർഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നാല് ടീമുകൾക്ക് മാത്രമേ അവസരമുള്ളൂ. പക്ഷെ നാലു ടീമുകൾ യൂറോപ്പിലെ രണ്ട് വലിയ ടൂർണമെന്റിൽ ഫൈനൽ കളിക്കുന്നുണ്ട് എന്നതോർക്കണം എന്നും ജാക്ക പറഞ്ഞു.
യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഇത്തവണ ഇംഗ്ലീഷ് ഫൈനലുകളാണ്. ഇതാണ് ഇംഗ്ലീഷ് ഫുട്ബോൾ കൂടുതൽ അവസരം ചാമ്പ്യൻസ് ലീഗിൽ അർഹിക്കുന്നു എന്ന് ജാക്ക പറയാൻ കാരണം. ഇംഗ്ലണ്ടിൽ ഇപ്പോഴും ആദ്യ നാലിൽ എത്താൻ കഴിയാതെ വിഷമിക്കുകയാണ് ആഴ്സണൽ. ഇനി യൂറോപ്പ ലീഗ് ഫൈനൽ വിജയിച്ച് ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാമെന്നാണ് ആഴ്സണൽ കരുതുന്നത്.