മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് നീക്കാനുള്ള അപ്പീൽ ജൂണിൽ പരിഗണിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പ്യൻ ടൂർണമെന്റുകളിൽ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നൽകിയ നടപടിയിൽ സിറ്റിയുടെ അപ്പീൽ ജൂണിൽ പരിഗണിക്കും. യുവേഫയുടെ ഫെയർ പ്ലേ നിയമം തെറ്റിച്ചതിനായിരുന്നു സിറ്റിയെ രണ്ട് സീസണിൽ യൂറോപ്പിൽ നിന്ന് യുവേഫ വിലക്കിയത്. കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് ആണ് ജൂൺ 8നും ജൂൺ 10നും ഇടയിലായി സിറ്റിയുടെ അപ്പീൽ പരിഗണിക്കുക.

ഈ അപ്പീലിലും വിധി എതിരായാൽ സിറ്റി പിന്നെ രണ്ടു സീസണുകളിൽ യൂറോപ്പിൽ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാം. ക്ലബിന് 30മില്യൺ യൂറോ പിഴയും യുവേഫ വിധിച്ചിട്ടുണ്ട്. വിലക്ക് നീങ്ങിയില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയെയും ഒപ്പം നിരവധി പ്രധാന താരങ്ങളെയും നഷ്ടമായേക്കും. ചാമ്പ്യൻസ് ലീഗ് ഇല്ലാതെ പല പ്രമുഖ താരങ്ങളും ക്ലബിൽ നിൽക്കാൻ സാധ്യതയില്ല.