ചെൽസിയുടെ ഇടക്കാല മാനേജരായി എത്തിയ ഫ്രാങ്ക് ലമ്പാർഡ് തന്റെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. പക്ഷേ തന്റെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഈ ഫലം വെച്ച് എഴുതിത്തള്ളാൻ ആകില്ല എന്ന് ലമ്പാർഡ് പറഞ്ഞു. ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടാൻ ഇരിക്കുകയാണ് ചെൽസി. ഈ മത്സരത്തിൽ ചെൽസിക്ക് പ്രതീക്ഷ ഉണ്ടെന്ന് ലമ്പാർഡ് പറഞ്ഞു.
“ചാമ്പ്യൻസ് ലീഗ് പ്രീമിയർ ലീഗിൽ നിന്ന് വ്യത്യസ്തമായ മത്സരമാണ്, അത് വ്യത്യസ്തമായ ഒരു പോരാട്ടവും ആയിരിക്കും, ശരിയായ രീതിയിൽ ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്,ചാമ്പ്യൻസ് ലീഗ എന്തും സംഭവിക്കാം,” ലാംപാർഡ് സ്കൈ സ്പോർട്സിനോട് പറഞ്ഞു
ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരെ ആണ് നേരിടുന്നത് എന്ന വസ്തുതയെ ഞങ്ങൾ മാനിക്കുന്നു, ഞങ്ങൾ തീർച്ചയായും വോൾവ്സിന് എതിരായ മത്സരം വിശകലനം ചെയ്യും, ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് മികച്ചവരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായുള്ള ഏക മാർഗം കഠിനാധ്വാനമാണ്.” തന്റെ താരങ്ങളോടായി ലമ്പാർഡ് പറഞ്ഞു.