ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് സെവിയ്യ

Chelsea Wener Sevilla Acune

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ. തുറന്ന അവസരങ്ങൾ കുറവായ മത്സരത്തിൽ ഇരു ടീമിലെ ഗോൾ കീപ്പർമാരും കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ചെൽസിയെക്കാൾ സെവിയ്യ മികച്ച നിന്നെങ്കിലും ചെൽസി ഗോൾ കീപ്പർ മെൻഡിയെ കാര്യമായി പരീക്ഷിക്കാൻ അവർക്കായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ഉണർന്നു കളിച്ചെങ്കിലും മികച്ച അച്ചടക്കത്തോടെ കളിച്ച സെവിയ്യ പ്രതിരോധ നിര ചെൽസിക്ക് കാര്യമായ അവസരങ്ങൾ നൽകിയതുമില്ല. മത്സരത്തിൽ ജയിച്ചില്ലെങ്കിലും ഈ സീസണിൽ ഏറെ പഴികേട്ട ചെൽസിയുടെ പ്രതിരോധ നിര ക്ലീൻഷീറ്റ് നേടിയത് പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിന് ആശ്വാസമാകും.

Previous articleസെനിറ്റിനെ ഇഞ്ചുറി ടൈമിൽ വിഴ്ത്തി ക്ലബ്ബ് ബ്രൂഗ് തുടങ്ങി
Next articleപാരീസ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം!! പി എസ് ജി സൂപ്പർനിരയെ തകർത്തെറിഞ്ഞ് ഒലെയുടെ ടാക്ടിക്സ്