ക്രസ്‌നോഡറിനോട് സമനിലയിൽ കുടുങ്ങി ചെൽസി

Chelsea Krasnador Champions League

ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ അവസാന മത്സരത്തിൽ ക്രസ്‌നോഡറിനോട് സമനിലയിൽ കുടുങ്ങി ചെൽസി. 1-1നാണ് മത്സരത്തിൽ ചെൽസിയെ ക്രസ്‌നോഡർ സമനിലയിൽ തളച്ചത്. നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ചാമ്പ്യന്മാരായ ചെൽസി പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് മത്സരത്തിന് ഇറങ്ങിയത്. അതെ സമയം ഇന്നത്തെ മത്സരത്തിൽ സമനില നേടിയതോടെ ക്രസ്‌നോഡറിന് യൂറോപ്പ ലീഗ് ഉറപ്പിക്കാനായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റെമി കബെല്ലയിലൂടെ ക്രസ്‌നോഡർ ആണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. എന്നാൽ ക്രസ്‌നോഡറിന്റെ ലീഡിന് നാല് മിനുട്ടിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ടാമി അബ്രഹാമിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കികൊണ്ട് ജോർജിഞ്ഞോ മത്സരത്തിൽ ചെൽസിക്ക് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.