“മെസ്സിയെ ഒരു എതിരാളിയായി കണ്ടിട്ടേയില്ല” – റൊണാൾഡോ

20201209 082819
- Advertisement -

ഇന്നലെ യുവന്റസും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു. യുവന്റസ് നിരയിൽ ഇരട്ട ഗോളുകളുമായി സ്റ്റാർ ആകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആവുകയും ചെയ്തു. മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടമായി ലോകം കണ്ട മത്സരത്തിൽ മെസ്സി നന്നായി കളിച്ചു എങ്കിലും ഗോൾ ഒന്നും നേടാൻ ആയില്ല.

ഇന്നലെ ഇരട്ട ഗോളുകളുമായി തിളങ്ങിയ റൊണാൾഡോ താൻ മെസ്സിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല എന്ന് പറഞ്ഞു. മെസ്സിയും താനും എതിരാളികൾ ആണെന്ന കഥ മാധ്യമങ്ങൾ പടച്ചതാണ്. മെസ്സിയും താനും തമ്മിൽ ഒരുപാട് കാലമായി അവാർഡ് ചടങ്ങുകളിലും മറ്റും കാണാറുണ്ട്. അപ്പോഴെല്ലാം രണ്ടു പേരും തമ്മിൽ നല്ല ബന്ധമാണ്. നിങ്ങൾ മെസ്സിയോട് ചോദിച്ചാലും ഇതേ ഉത്തരം തന്നെയാകും ലഭിക്കുക എന്നും റൊണാൾഡോ പറഞ്ഞു.

Advertisement