വിപ്ലവകരമായ തീരുമാനവുമായി യുവേഫ, ചാമ്പ്യൻസ് ലീഗിൽ “വാർ” വരുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി വരുന്നു. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ നോക്ക്ഔട്ട് സ്റ്റേജ് മുതലുള്ള മത്സരങ്ങളിൽ ആണ് വാറിന്റെ ഉപയോഗം ഉണ്ടാവുക. ഡബ്ലിനിൽ വെച്ച് നടന്ന യുവേഫ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഈ ചരിത്ര പരമായ പ്രഖ്യാപനം നടത്തിയത്. സമീപ കാലത്തെ ചാമ്പ്യൻസ് ലീഗിലെ റഫറിയിങ് ഏറെ വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

നിലവിൽ പല ലീഗുകളിലും റഷ്യൻ ലോകകപ്പിലും വാർ വിജയകരമായി ഉപയോഗിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിന് പിന്നാലെ ഈ സീസൺ യൂറോപ്പ ഫൈനലിനും യുവേഫ നേഷൻസ് ലീഗ് ഫൈനലിനും യുവേഫ യൂറോപ്യൻ അണ്ടർ -21 ചാമ്പ്യൻഷിപ്പ് ഫൈനലിലും ഉപയോഗിക്കുമെന്ന് യുവേഫ അറിയിച്ചു.