ഇരട്ട ഗോളുകളുമായി ഹാളണ്ട്, ക്ലബ്ബ് ബ്രൂഷെയെ തകർത്ത് ഡോർട്ട്മുണ്ട്

Erling Haaland Borussia Dortmund 2019 20 2ae2yy6yln371gac1q9enxn2v
- Advertisement -

ചാമ്പ്യൻസ് ലീഗിൽ തരംഗമാവുന്നത് തുടർന്ന് എർലിംഗ് ഹാളണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബായ ബൊറുസിയ ഡോർട്ട്മുണ്ട് ക്ലബ്ബ് ബ്രൂഷെയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ ഹാളണ്ട് നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയാണ്.

ഇന്നത്തെ ഗോളുകളോട് കൂടി 12 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 16 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയിരിക്കുന്നത്.ഒരു യൂറോപ്യൻ റെക്കോർഡ് കൂടു ഹാളണ്ട് ഇതോട് കൂടി സ്വന്തം പേരിലാക്കി. മറ്റൊരു താരത്തിനും ഇത്രയും കുറഞ്ഞ മത്സരങ്ങളിൽ നിന്നും 16 ഗോളടിക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിലെ 14 മത്സരങ്ങളിൽ നിന്നായി ഡോർട്ട്മുണ്ട് താരങ്ങൾ അടിച്ച് കൂട്ടിയത് 36 ഗോളുകളാണ്. ബുണ്ടസ് ലീഗയിലെ മികച്ച ഫോം തന്നെയാണ് ലൂസിയൻ ഫാവ്രെയുടെ ബൊറുസിയ ഡോർട്ട്മുണ്ട് യൂറോപ്പിലും കാഴ്ച്ചവെക്കുന്നത്.

Advertisement