“ഈ അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു” – ലിസ്റ്റൺ കൊളാസോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് എഫ് സിയുടെ യുവ ഫോർവാഡ് ലിസ്റ്റൺ കൊളാസോ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലിസ്റ്റൺ ഹൈദരബാദിനു വേണ്ടി സബ്ബായി എത്തി ഒഡീഷ ഡിഫൻസിനെ വെള്ളം കുടിപ്പിച്ചിരുന്നു. താൻ ഈ ഒരു അവസരത്തിനായി അവസാന രണ്ടു വർഷമായി കാത്തിരിക്കുക ആയിരുന്നു. അവസരം കിട്ടിയാൽ അത് മുതലെടുക്കണം എന്ന് ഉറപ്പിച്ചായിരുന്നു താൻ ഇറങ്ങിയത്. ലിസ്റ്റൺ പറയുന്നു.

അവസാന വർഷങ്ങളിൽ തനിക്ക് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ രണ്ട് അവസരം കിട്ടിയപ്പോൾ അത് രണ്ടും മുതലെടുക്കാൻ തനിക്ക് ആയിരുന്നു ലിസ്റ്റൺ പറഞ്ഞു. കഴിഞ്ഞ സീസണൊൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ അടിക്കാൻ ലിസ്റ്റണായിരുന്നു. ആദ്യ ഇലവനിലേക്ക് എത്തുക ആണ് ഇപ്പോൾ തന്റെ സ്വപ്നം എന്ന് ഗോവൻ സ്വദേശിയായ താരം പറഞ്ഞു. ഹൈദരബാദിന്റെ ഗോൾ കീപ്പർ സുബ്രതാ പോൾ തന്നെ ഒരുപാട് സഹായിക്കുന്നുണ്ട് എന്നും കൂടുതൽ പരിശീലനം നടത്താൻ അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട് എന്നും ലിസ്റ്റൺ പറഞ്ഞു.