ബെൽജിയത്തിലെ പോരാട്ടം വിരസ സമനിലയിൽ

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരം വിരസം സമനിലയിൽ അവസാനിച്ചു. ബെൽജിയം ചാമ്പ്യന്മാരായ ക്ലബ് ബ്രഗെയും തുർക്കിഷ് ക്ലബായ ഗലറ്റസെറെയും ആണ് ഇന്ന് ഏറ്റുമുട്ടിയത്. ബെൽജിയത്ത് വെച്ച് നടന്ന മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ഇരു ക്ലബുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്നായില്ല. കൂടുതൽ സമയം പന്ത് കയ്യിൽ വെക്കാൻ ഗലറ്റസറെയ്ക്ക് ആയി എങ്കിലും അത് അവസരങ്ങളാക്കി മാറ്റാൻ ആയില്ല.

ഗലാറ്റസറെ തങ്ങളുടെ പുതിയ സൈനിംഗ് ആയ ഫാൽകാവോ ഇന്ന് ഇറങ്ങിയിരുന്നു. ഫാൽകാവോ, ഫെഗോളി, ബാബേൽ എന്നീ വലിയ അറ്റാക്കിംഗ് നിരയുമായായിരുന്നു ഗലറ്റസെറെ ഇറങ്ങിയത്. റയൽ മാഡ്രിഡും പി എസ് ജിയും ഉള്ള ഗ്രൂപ്പ് ആയതിനാൽ ഇന്ന് വിജയിക്കാൻ ആവാത്തതും ഇരു ക്ലബുകൾക്കും വലിയ നഷ്ടമാണ്.

Advertisement