ബോട്ടങ്ങും കൊമാനും ബാഴ്സലോണക്ക് എതിരെ ഉണ്ടാകും

- Advertisement -

ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ നേരിടുന്നതിന് മുന്നോടിയായി ബയേണിന് സന്തോഷ വാർത്ത‌. അവരുടെ പ്രധാന താരങ്ങളായ ജെറോമെ ബോട്ടങ്ങും കിങ്സ്ലി കോമനും പരിക്ക് മാറി എത്തി. ഇരുവരും ഇന്നലെ നടന്ന ഫിറ്റ്നസ് ടെസ്റ്റ് പാസായി. അതുകൊണ്ട് തന്നെ ലിസ്ബണിലേക്ക് യാത്രയാകുന്ന ബയേൺ സ്ക്വാഡിൽ ബോട്ടങ്ങിനെയും കോമാനെയും ഉൾപ്പെടുത്തും.

വെള്ളിയാഴ്ച ആണ് ബയേൺ മ്യൂണിക്കും ബാഴ്സലോണയും തമ്മിലുള്ള മത്സരം നടക്കുന്നത്. ഒറ്റ മത്സരമായതിനാൽ വിജയികൾ സെമി ഫൈനലിലേക്ക് എത്തും. ബാഴ്സലോണ നിരയിൽ ഒസ്മൻ ഡെംബലെയും പരിക്ക് മാറി എത്തിയിട്ടുണ്ട്.

Advertisement