ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇസ്രായേൽ ക്ലബിനെ വീഴ്ത്തി ബെൻഫിക്ക

Wasim Akram

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ‘എച്ച്’ ആദ്യ മത്സരത്തിൽ ഇസ്രായേൽ ക്ലബ് മകാബി ഹൈഫയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു ബെൻഫിക്ക. പി.എസ്.ജി, യുവന്റസ് എന്നിവർ അടങ്ങിയ ഗ്രൂപ്പിൽ ആദ്യ മത്സരത്തിലെ ജയം പോർച്ചുഗീസ് ക്ലബിന് വളരെ പ്രധാനപ്പെട്ടത് ആണ്. ബെൻഫിക്ക ആണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്.

രണ്ടാം പകുതിയിൽ 49 മത്തെ മിനിറ്റിൽ മത്സരത്തിൽ നിറഞ്ഞു കളിച്ച റാഫ സിൽവ അലക്‌സ് ഗ്രിമാൾഡോയുടെ പാസിൽ നിന്നു ഉഗ്രൻ വോളിയിലൂടെ ബെൻഫിക്കയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. തുടർന്ന് 5 മിനിറ്റിനുള്ളിൽ ഒരു റോക്കറ്റ് ഷോട്ടിലൂടെ എതിർ വല തുളച്ച അലക്‌സ് ഗ്രിമാൾഡോ ബെൻഫിക്ക ജയം ഉറപ്പിക്കുക ആയിരുന്നു.