പോർച്ചുഗലിൽ വിജയക്കൊടി പാറിച്ച് ബയേൺ

- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ മത്സരത്തിനായി പോർച്ചുഗലിൽ പോയ ബയേൺ മ്യൂണിച്ച് ജയത്തോടെ തന്നെ മടങ്ങി. ഇന്ന് നടന്ന മത്സറ്റത്തിൽ ബെൻഫികയെ നേരിട്ട ബയേൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ബയേൺ ജയിക്കുന്നത് ഇത് തുടർച്ചയായ 15ആം തവണയാണ്.

10ആം മിനുട്ടിൽ ലെവൻഡോസ്കി ആണ് ബയേൺ ലീഡ് നൽകിയത്. ലെവൻഡോസ്കിയുടെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. കളിയുടെ രണ്ടാം പകുതിയിൽ റനറ്റോ സാഞ്ചിലൂടെ ബയേൺ രണ്ടാം ഗോളും നേടി. തികഞ്ഞ ഒരു ടീം ഗോളായിരുന്നു സാഞ്ചേസ് നേടിയത്. കഴിഞ്ഞ സീസണിൽ സ്വാൻസിയിൽ വളെരെ മോശം പ്രകടം നടത്തിയിരുന്ന സാഞ്ചേസിന് ഇന്നത്തെ ഗോൾ ആശ്വാസമാകും.

ബയേണായുള്ള സാഞ്ചെസിന്റെ ആദ്യ ഗോളായിരുന്നു ഇത്. ബെൻഫിക്കെയുടെ മുൻ തരം കൂടുയായിരുന്നു സാഞ്ചേസ്

Advertisement