ബയേണെതിരെ മാർക്കിനോസ് കളിക്കുന്നത് സംശയം

Newsroom

ബയേൺ മ്യൂണിക്കിനെതിരായ ക്ലബിന്റെ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിന് മുമ്പ് പാരീസ് സെന്റ് ജെർമെയ്ന് കൂടുതൽ ആശങ്ക. അവരുടെ സെന്റർ ബാക്ക് മാർക്കിനോസ് കളിക്കുന്നത് സംശയത്തിലാണ്. താരം ടീമിനൊപ്പം യാത്ര ചെയ്യുമെങ്കിലും ഇപ്പോൾ 100 ശതമാനം ഫിറ്റ് അല്ല എന്നാണ് റിപ്പോർട്ടുകൾ.

Fbl Fra Ligue1 Psg Nantes 7 585x392

ശനിയാഴ്ച രാത്രി പാർക് ഡെസ് പ്രിൻസസിൽ എഫ്‌സി നാന്റസിനെതിരെ 4-2ന് വിജയിച്ചപ്പോൾ ബ്രസീലിയൻ സെന്റർ ബാക്ക് പരിക്കേറ്റ് പുറത്തു പോയിരുന്നു. ബുധനാഴ്ച ആണ് ബയേൺ മ്യൂണിക്കിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരം. ആദ്യ പാദത്തിൽ പി എസ് ജി പരാജയപ്പെട്ടിരുന്നു. ഇതിനകം തന്നെ പരിക്ക് കാരണം നെയ്മറിനെ പി എസ് ജിക്ക് നഷ്ടമായിട്ടുണ്ട്.