കൊടും മഞ്ഞിലും മായാജാലം കാണിച്ച് ലെവൻഡോസ്കി

Newsroom

മഴ ആയാലും വെയിൽ ആയാലും മഞ്ഞ് ആയാലും ലെവൻഡോസ്കിക്ക് എല്ലാം കണക്കു തന്നെ. ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഡൈനാമോ കീവിനെ ബയേൺ പരാജയപ്പെടുത്തിയപ്പോൾ ഏവരും സ്മരിക്കുക ലെവംഡോസ്കിയുടെ ഗോൾ തന്നെയാകും. ഇന്ന് മഞ്ഞ് വീണു കിണ്ടേയിരിക്കുന്ന കീവിലെ സാഹചര്യങ്ങൾക്ക് ഇടയിൽ കളിയുടെ 14ആം മിനുട്ടിൽ ഒരു ബൈസൈക്കിൾ കിക്കിലൂടെയാണ് ലെവൻഡോസ്കി ഗോൾ നേടിയത്. താരത്തിന്റെ 2021ലെ 64ആം ഗോളായിരുന്നു ഇത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് കൊമാൻ കൂടെ ഗോൾ നേടിയതോടെ 2-0ന്റെ ലീഡിൽ എത്താൻ ബയേണായി. രണ്ടാം പകുതിയിൽ ഗമാഷിലൂടെ ഒരു ഗോൾ ഹോം ടീം മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അഞ്ചു മത്സരങ്ങളിൽ 15 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് ബയേൺ