ചാമ്പ്യൻസ് ലീഗ് നോകൗട്ട് മത്സരത്തിൽ ആദ്യ പാദത്തിൽ ബാഴ്സ ഇന്ന് നാപോളിക്ക് എതിരെ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. കഴിഞ്ഞ 2 സീസണുകളിലും നോക്ഔട്ടിൽ തിരിച്ചടി നേരിട്ട ബാഴ്സക്ക് ആ റെക്കോർഡ് തിരുത്തുക എന്നത് തന്നെയാകും ഇന്നത്തെ ലക്ഷ്യം. ആഭ്യന്തര ലീഗിൽ തുടരുന്ന മോശം ഫോമിൽ നിന്ന് ഇന്ന് നല്ലൊരു റിസൾട്ട് നേടി അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നത് ആകും ഗട്ടൂസോയുടെ നാപോളിയുടെ ലക്ഷ്യം.
മികച്ച താരങ്ങളുടെ അഭാവം തന്നെയാണ് ഇരു ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. പരിക്കേറ്റ സുവാരസ്, ദമ്പലെ, ആൽബ, സെർജി റോബർട്ടോ എന്നിവർക്ക് പുറമെ പുതിയ സൈനിങ് ബ്രൈത്വൈറ്റിനും ഇന്ന് കളിക്കാനാവില്ല. നപോളിയിൽ ഡിഫൻഡർ കൗലിബാലി, ലസാനോ, യോരന്റെ എന്നിവരും കളിക്കില്ല. മെസ്സിയെ തടയുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കൗലിബാലി ഇല്ലാതെ നാപോളി എങ്ങനെ എത്തിച്ചേരും എന്നതും ഇന്നത്തെ മത്സരത്തെ ശ്രദ്ധാ കേന്ദ്രമാകുന്നുണ്ട്.