അത്ഭുതങ്ങൾ പോലും മതിയായില്ലെന്ന് വരും, പ്രതീക്ഷയുണ്ട് : സാവി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാൻ ബാഴ്‍സക്ക് നേരിയ സാധ്യത മാത്രമുള്ളപ്പോഴും പ്രതീക്ഷയുള്ളതായി സാവി. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ബാഴ്‍സ കോച്ച് ടീമിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചു സംസാരിച്ചത്.
“അത്ഭുതങ്ങൾക്ക് പോലും തങ്ങളെ സഹായിക്കാൻ ആയില്ലെന്ന് വരും, പക്ഷെ നേരിയ പ്രതീക്ഷ ഉണ്ടെങ്കിൽ അതിന് വേണ്ടി തങ്ങൾ പൊരുതും, ഫുട്ബോളിൽ എന്നും ആർഹിച്ചവർ മാത്രമല്ല വിജയിച്ചിട്ടുള്ളത്.” സാവി പറഞ്ഞു.

20221026 164051

എൽ ക്ലാസിക്കോക് ശേഷം എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ തിരിച്ചു വരാൻ തങ്ങൾക്ക് സാധിച്ചു എന്നും ബയേണിനെ പോലൊരു ടീമിനെതിരെ പൊരുതാൻ തങ്ങൾ തയ്യാറെടുത്തു എന്ന് ബോധിപ്പിക്കേണ്ടതുണ്ടെന്നും സാവി പറഞ്ഞു.

അത്ലറ്റിക് ക്ലബ്ബിനെതിരെ ഇറങ്ങിയ ശൈലിയിൽ നല്ല മധ്യനിരക്കാരുമായി ബയേണിനെതിരെയും ഇറങ്ങിയേക്കും എന്ന സൂചനയും സാവി നൽകി. ഈ ശൈലി തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകിയെന്നും ബോൾ നഷ്ടമാകുന്നത് കുറക്കാൻ സാധിച്ചും എന്നും സാവി കൂടിച്ചെർത്തു. ബയേണുമായുള്ള ആദ്യ മത്സരത്തിൽ ലെവെന്റോവ്സ്കിക്ക് സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ക്യാമ്പ്ന്യൂവിൽ ഈ കുറവ് നികത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയും സാവി പങ്കുവെച്ചു.