ബാഴ്സലോണ ടോട്ടൻഹാമിനെതിരായ സ്ക്വാഡ് പ്രഖ്യാപിച്ചു, ടീമിൽ മാൽകോം ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ രണ്ടാം മത്സരത്തിന് ആയുള്ള ബാഴ്സലോണ 20 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ടീമിൽ ബ്രസീലിയൻ യുവതാരം മാൽകോം ഇല്ല. പരിക്ക് മാറിയെങ്കിലും മാൽകോമിനെ ടീമിൽ ഉൾപ്പെടുത്താൻ വാല്വെർഡെ കൂട്ടാക്കിയിട്ടില്ല. ടോട്ടൻഹാമിനെയാണ് ബാഴ്സലോണ നേരിടേണ്ടത്. മാൽകോമിനെ കൂടാതെ വെർമാലെൻ, സാമ്പെർ എന്നിവരും സ്ക്വാഡിൽ ഇല്ല. കഴിഞ്ഞ മത്സരത്തിൽ പി എസ് വിക്കെതിരെ ചുവപ്പ് കണ്ട ഉംറ്റിറ്റിയും ടീമിൽ ഇല്ല.

ലാലിഗയിൽ അവസാന മൂന്ന് കളിയിലും ജയിക്കാൻ കഴിയാതിരുന്ന ബാഴ്സക്ക് ബുധനാഴ്ച വിജയിച്ചെ പറ്റൂ. ടീം ലൈനപ്പിൽ പല മാറ്റങ്ങളും പരിശീലകൻ വരുത്താൻ സാധ്യതയുണ്ട്.