ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിന് ഇറങ്ങും മുമ്പ് ബാഴ്സലോണയയുടെ സ്റ്റേദിയത്തിനെതിരെ പറഞ്ഞ വാക്കുകൾ ക്ലോപ്പ് മാറ്റി. കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൂ ഒരു സാധാ സ്റ്റേഡിയം മാത്രമാണെന്നും ഫുട്ബോളിന്റെ ദേവലയം ഒന്നും എല്ല എന്നും ക്ലോപ്പ് പറഞ്ഞു. അതുകൊണ്ട് തന്നെ ബാഴ്സലോണയെ അവിടെ തോൽപ്പിക്കാം എന്നും ക്ലോപ്പ് പറഞ്ഞിരുന്നു.
എന്നാൽ അതേ ക്ലോപ്പ് തന്നെ മത്സര ശേഷം 3-0ന്റെ തോൽവി നേരിട്ട ശേഷം വാക്കുകൾ മാറ്റി. ക്യാമ്പ്നൂവിൽ കളിക്കുക അസാധ്യമാണെന്ന് ക്ലോപ്പ് മത്സര ശേഷം പറഞ്ഞു. ഇന്നലെ 98000ൽ പരം ആൾക്കാർ ക്യാമ്പ്നുവിൽ കളി കാണാൻ ഉണ്ടായിരുന്നു. ബാഴ്സലോണ ആരാധകരുടെ അലർച്ചയിൽ മത്സരത്തിൽ ശ്രദ്ധ കൊടുക്കാൻ താരങ്ങൾക്ക് ആവുന്നില്ലായിരുന്നു എന്ന് ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഹോം റെക്കോർഡിലാണ് ഇപ്പോൾ ബാഴ്സലോണ ഉള്ളത്.