ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരം ബാഴ്സലോണയിൽ നിന്ന് മാറ്റണം എന്ന ആവശ്യവുമായി നാപോളി പരിശീലകൻ ഗട്ടുസോ രംഗത്ത്. ബാഴ്സലോണയിൽ പുതിയ സാഹചര്യം കണക്കിലെടുത്താണ് ഗട്ടുസോ ഈ ആവശ്യം ഉന്നയിക്കുന്നത്. ബാഴ്സലോണയിൽ വീണ്ടും കൊറോണ വ്യാപനം കൂടിയതോടെ കാറ്റലോണിയ മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങൾ പുറത്തിറങ്ങരുത് എന്ന് ഗവണ്മെന്റ് പറയുന്ന സ്ഥലങ്ങളിൽ ചെന്ന് എങ്ങനെയാണ് ഫുട്ബോൾ കളിക്കുക എന്ന് നാപോളി പരിശീലകൻ ചോദിക്കുന്നു. മത്സരം ബാഴ്സലോണയിൽ നിന്ന് മാറ്റണമെന്ന് ഇപ്പോൾ നാപോളി യുവേഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥിതികഗിതൾ വിലയിരുത്തി ആവശ്യമാണെങ്കിൽ വേദി മാറ്റാൻ തയ്യാറാണ് എന്ന് യുവേഫ അറിയിച്ചിട്ടുണ്ട്. പ്രീക്വാറിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണയും നാപോളിയും 1-1 എന്ന സമനിലയിൽ പിരിഞ്ഞിരുന്നു.