ടോട്ടൻഹാമിനെതിരെ മെസ്സിയും സുവാരസും കളിച്ചേക്കില്ല

Newsroom

ടോട്ടൻഹാമിനെതിരെ ഇന്ന് ബാഴ്സ ഇറങ്ങുമ്പോൾ പ്രമുഖരായ പല താരങ്ങളും ഉണ്ടായേക്കില്ല. ഇതിനകം തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച ടീമാണ് ബാഴ്സലോണ. അതുകൊണ്ട് തന്നെയാണ് താരങ്ങൾക്ക് വിശ്രമം കൊടുക്കുന്നതിനെ കുറിച്ച് പരിശീലകൻ വാല്വെർഡെ ചിന്തിക്കുന്നത്. ടീമിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

പരിക്ക് മാറി എത്തിയതെ ഉള്ളൂ എന്നതിനാൽ ഇന്ന് മെസ്സിക്ക് വിശ്രമം ലഭിച്ചേക്കും. സുവാരസും ഇന്ന് കളിച്ചേക്കില്ല. ഇരുവരും ബാഴ്സ പ്രഖ്യാപിച്ച സ്ക്വാഡ് ലിസ്റ്റിൽ ഉണ്ട് എങ്കിലും ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാവില്ല. ഗോൾകീപ്പർ ആയി ഇന്ന് സിലെസനെ ഇറക്കാനും സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം നിർബന്ധമായ ടോട്ടൻഹാമിന് ബാഴ്സയുടെ ഈ നീക്കങ്ങൾ ഗുണം ചെയ്യും.